Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Homeowner

Thrissur

കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി അ​വ​ശ​നാ​യ വീ​ട്ടു​ട​മ​സ്ഥ​നെ ഫ​യ​ർഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി

ചാ​ല​ക്കു​ടി: എ​ലി​ഞ്ഞിപ്ര​യി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ വീ​ട്ടു​ട​മ​സ്ഥ​ൻ അ​വ​ശ​നാ​യി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.​ എ​ല​ഞ്ഞി​പ്ര സ്വ​ദേ​ശി ഊ​ര​ക​ത്തു​കാ​ലെ വീ​ട്ടി​ൽ ത​ങ്ക​ച്ച​നാ​ണ് സ്വ​ന്തം വീ​ട്ടി​ലെ കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി കി​ണ​റി​ൽ കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത് കി​ണ​റ്റി​ൽനി​ന്നു ക​യ​റ​നാ​കാ​ത്ത ത​ങ്ക​ച്ച​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ഭാ​ര്യ ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

35 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റാ​ണ്. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ വെ​ള്ളം താ​ഴ്ന്നനി​ല​യി​ൽ ആ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഫ​യ​ർ ഫോ​ഴ്‌​സ് വി​ല​യി​രു​ത്തി.

ചാ​ല​ക്കു​ടി അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.കെ. ​ര​മേ​ഷി​നന്‍റേയും സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ പി.ഒ. വ​ർ​ഗീ​സി​ന്‍റേയും നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ ടി.ഡി. ദീ​പു, റെ​ജി എ​സ് വാ​ര്യ​ർ, നി​ഖി​ൽ കൃ​ഷ്ണ​ൻ, കെ. അ​രു​ൺ, ​കെ.ആ​ർ. വി​ഷ്ണു, കെ.പി. മോ​ഹ​ന​ൻ, കെ.​കെ.അ​ബൂ​ബ​ക്ക​ർ, വി​ൻ​സി ഡേ​വി​സ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Latest News

Corehub Up